രക്തദാന ദിനാഘോഷം

പൂക്കോട്ടുംപാടം: ലോകരക്തദാന ദിനത്തിൽ പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിലെ നഴ്സറി വിദ്യാർഥികൾ റെഡ് ഡേ ദിനാചരണം നടത്തി. രക്തദാനത്തിന്റെ പ്രാധാന്യം രക്ഷിതാക്കളെയും പൊതുജനങ്ങളെയും ഉദ്‌ബോധിപ്പിക്കാൻ മുഴുവൻ കുരുന്നുകളും ചുവപ്പ് വസ്ത്രം ധരിച്ച്​ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. മാനേജർ എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഗൗരി രാകേഷ് രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ പി.കെ. ബിന്ദു ദിനാചാരണ സന്ദേശം നൽകി. അധ്യാപകരായ ശ്രീലേഖ, സുനിത, സനിഗ, സുമി, നിജില തുടങ്ങിയവർ നേതൃത്വം നൽകി. ppm2 ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ നഴ്സറി വിദ്യാർഥികൾ കുരുന്നുകൾ രക്തദാനദിന പ്രതിജ്ഞ ചൊല്ലുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.