ചോലാർമല ആദിവാസി കോളനിയിലെ കുട്ടികൾ ചാത്തല്ലൂർ ജെ.എം.എൽ.പി സ്കൂളിൽ

എടവണ്ണ: എടവണ്ണ ചോലാർമല ആദിവാസി കോളനിയിലെ കുട്ടികൾ പഠനത്തിനായി ചാത്തല്ലൂർ ജെ.എം.എൽ.പി സ്കൂളിലെത്തി. സംസ്ഥാനത്തെ ബദൽ സ്കൂളുകൾ അടച്ചതോടെ ചോലാർമല ആദിവാസി കോളനിയിലെ വിദ്യാർഥികളുടെ തുടർപഠനം അനിശ്ചിതത്തിൽ ആയിരുന്നു. തുടർന്ന് സംഭവത്തിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് ഇടപെടുകയും വിദ്യാർഥികളെ ചാത്തല്ലൂർ സ്കൂളിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഒറ്റമുറിയിൽ ഒന്നുമുതൽ നാലുവരെ പഠനം നടത്തിയിരുന്ന ചോലാർമലയിലെ ബദൽ സ്കൂളിൽനിന്നാണ് വിദ്യാർഥികൾ തുടർപഠനത്തിനായി അഞ്ച് കിലോമീറ്ററോളം അകലമുള്ള എൽ.പി സ്കൂളിലേക്ക് എത്തിയത്. വിദ്യാർഥികളെ പ്രധാനാധ്യാപകൻ മുഹമ്മദിന്‍റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. ഗോത്ര സാരഥിയുടെ വാഹനത്തിലാണ് കുട്ടികളെ മല ഇറക്കുക. തുടർ പഠനത്തിന് അവസരം ലഭിച്ചതോടെ ചോലാർമല ആദിവാസി കോളനിയിലെ വിദ്യാർഥികളും രക്ഷിതാക്കളും വലിയ സന്തോഷത്തിലാണ്. MN EDVN ADIVASI NEWS ചോലാർമല കോളനിയിൽനിന്ന് ജീപ്പിൽ ചാത്തല്ലൂർ ജെ.എം എൽ.പി സ്കൂളിലേക്ക് പോകുന്ന ആദിവാസി വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.