റേഷന്‍ കാര്‍ഡ് ക്രമക്കേട്: തിരൂർ താലൂക്ക് പരിധിയിൽ പരിശോധന നടത്തി

തിരൂർ: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നവരെ കണ്ടെത്താന്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. തൃപ്രങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറ, കൊടക്കല്ല് പ്രദേശങ്ങളിലായിരുന്നു പരിശോധന. 28 പൊതുവിഭാഗം (സബ്‌സിഡി) കാര്‍ഡുകളും ആറ് മുന്‍ഗണന കാര്‍ഡുകളും അനര്‍ഹമാണെന്ന് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫിസര്‍ മധു ഭാസ്കരന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ പള്ളിയാളി, കെ.പി. മുരളീധരന്‍, വി.പി. ഷാജുദ്ദീന്‍, ഹരി, അബ്ദുറസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.