തിരൂർ: വെട്ടം കേന്ദ്രമായ സമസ്യ പബ്ലിക്കേഷൻസിന്‍റെ രണ്ട് പുസ്തകങ്ങൾ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ സിനിമ നിരൂപകനും സത്യജിത്ത് റായ് പുരസ്കാര ജേതാവുമായ പ്രൊഫ. ഐ. ഷൺമുഖദാസ് പ്രകാശനം ചെയ്തു. ലിജി ഷമീർ എഡിറ്ററായ 30 എഴുത്തുകാരുടെ 'ഓർമക്കായലിൽ ഒരു ഓടിവള്ളം' എന്ന പുസ്തകവും സി.കെ.ബി. നായരുടെ 'നരക കവാടത്തിൽ ഒരു പീടിക' എന്ന കവിതാസമാഹാരവും എം.യു. ഗിരിജ, സുമ രതീഷ് തുടങ്ങിയവർ ഏറ്റുവാങ്ങി. എം.കെ. സതീഷ്, ചന്ദ്രിക ഏങ്ങണ്ടിയൂർ എന്നിവർ പുസ്തക പരിചയം നടത്തിയ ചടങ്ങിൽ ഹരിഹരൻ പങ്ങാരപ്പിള്ളി, കെ.എൻ. സുനിത, രണദേവ്, മോം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.