മണലെടുപ്പ് കുടിവെള്ള പദ്ധതിക്ക് ഭീഷണിയെന്ന് പരിസ്ഥിതി പ്രവർത്തകർ

ബീരാഞ്ചിറ: താനൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന രണ്ട് കോടിയുടെ ശുദ്ധജല പദ്ധതിക്ക് പമ്പ് ഹൗസ് മേഖലയിലെ മണലെടുപ്പ് വൻഭീഷണിയെന്ന് പരിസ്ഥിതി പ്രവർത്തകർ. തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയ പറപ്പൂരിൽ ഭാരതപ്പുഴയിലാണ് പദ്ധതിയുടെ കൂറ്റൻ കിണറും പമ്പ് ഹൗസും സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ വൻതോതിലുള്ള മണലെടുപ്പ് പദ്ധതി പ്രവർത്തനത്തിന് വൻ ഭീഷണി ഉയർത്തുന്നതിനാൽ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം താനൂരിന്‍റെ സ്വപ്ന പദ്ധതി തന്നെ അവതാളത്തിലാകുമെന്നും കാണിച്ച് പരിസ്ഥിതി പ്രവർത്തകർ അധികാരികൾക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.