മലപ്പുറം: കൊറോണക്കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക, മാവേലിയടക്കമുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, പാസഞ്ചർ വണ്ടികളിലെ എക്സ്പ്രസ് കൊള്ള അവസാനിപ്പിക്കുക, നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ആന്‍റി കറപ്ഷൻ ആൻഡ് ഹ്യുമൻറൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ല കമ്മിറ്റി യോഗം ഉന്നയിച്ചു. ഇതുസംബന്ധിച്ച് റെയിൽവേ ഡിവിഷനൽ മാനേജർക്ക് പരാതി നൽകി. ജില്ല പ്രസിഡന്‍റ് മഠത്തിൽ രവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഭാഷ് പടിഞ്ഞാറ്റുംമുറി, നാസർ പറമ്പാടൻ, ഇബ്രാഹിം പൊന്മള, ഷറഫുദ്ദീൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.