സംഘ്​പരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്നു -മുഖ്യമന്ത്രി

കൽപകഞ്ചേരി: മുസ്​ലിം, ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ്‌ ആർ.എസ്‌.എസ്‌ നീക്കമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തനത്താണിയിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്​പരിവാർ അജണ്ടയെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ കേരളത്തിൽ ഇടതുപക്ഷമുണ്ട്‌. അതേസമയം, കർണാടകത്തിൽ ക്രിസ്‌ത്യൻ, മുസ്‌ലിം വിഭാഗങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്‌. ഒരു ന്യൂനപക്ഷ വിഭാഗത്തെയും ഇവർ സംരക്ഷിക്കുന്നില്ല. ഏറ്റുമുട്ടലുണ്ടാക്കി നേട്ടമുണ്ടാക്കാൻ കഴിയുമോ എന്നാണ്‌ അവരുടെ നോട്ടം. കേരളത്തിന് പുറത്ത്‌ സ്വാധീനം പെരുപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ പറയുന്ന സംഘ്​പരിവാറിന്‌ ഇവിടെ ജനകീയ അടിത്തറ കുറഞ്ഞുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.