വടക്കാഞ്ചേരി: സർക്കാറുദ്യോഗസ്ഥ സഹകരണ സംഘത്തിൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർവിസ് സംഘടന പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എൻ.ജി.ഒ യൂനിയൻ, കെ.എസ്.ടി.എ, കെ.ജി.ഒ.എ, കെ.എസ്.ഇ.ബി.ഡബ്ല്യു.എ (സി.ഐ.ടി.യു) എന്നീ സംഘടനകളെ പ്രതിനിധാനം ചെയ്ത് 13 അംഗ ഭരണസമിതിയാണ് നിലവിൽവന്നത്. സംഘത്തിന്‍റെ പ്രസിഡന്‍റായി ബിബിൻ പി. ജോസഫിനെയും (കെ.എസ്.ടി.എ) വൈസ് പ്രസിഡന്‍റായി പി. രാജേഷിനെയും (എൻ.ജി.ഒ യൂനിയൻ) തെരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള പുരസ്കാരം മൂന്നുതവണ കരസ്ഥമാക്കിയ സർക്കാറുദ്യോഗസ്ഥ സഹകരണ സംഘമാണിത്. തലപ്പിള്ളി താലൂക്കാണ് പ്രവർത്തന പരിധി. സംഘത്തിന്‍റെ ഹെഡ് ഓഫിസ് വടക്കാഞ്ചേരിയിലും ബ്രാഞ്ച് ചേലക്കരയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.