ചാലിശ്ശേരി സ്കൂൾ കെട്ടിടോദ്ഘാടനം ഇന്ന്

പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടം സ്പീക്കർ എം.ബി. രാജേഷ് വ്യാഴാഴ്ച രാവിലെ 11ന് നാടിന് സമർപ്പിക്കും. കിഫ്ബി ഫണ്ടിൽനിന്ന്​ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് 18 ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടം നിർമിച്ചത്. യു.പി, ഹൈസ്കൂൾ തലത്തിൽ 2194 വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 679 വിദ്യാർഥികളും 92 അധ്യാപകരും ഇവിടെയുണ്ട്​. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടിയിരുന്നു. അത്യാധുനിക സൗകര്യത്തോടെയാണ് പുതിയ ക്ലാസ് മുറികൾ നിർമിച്ചിട്ടുള്ളത്. 2020 ഒക്ടോബർ മൂന്നിന്​ മുഖ്യമന്ത്രി പിണറായി വിജയനാണ്​ കെട്ടിടത്തിന് തറക്കല്ലിട്ടത്. പുതിയ ക്ലാസ് മുറികളിൽ യു.പി വിഭാഗം പ്രവർത്തിക്കുമെന്ന് പ്രധാനാധ്യാപിക ടി.എസ്. ദേവിക പറഞ്ഞു. (പടം - tcc kkm 2 ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.