സ്കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്​

ചാവക്കാട്: ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്കടുത്ത് സ്കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ കടപ്പുറം അഞ്ചങ്ങാടി പണിക്കവീട്ടിൽ അജ്മലിനാണ് (22) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10.15നാണ്​ അപകടം. ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.