ഫുട്ബാൾ ഗാലറി തകർന്ന സംഭവം: ക്ലബ് ഭാരവാഹികൾക്കെതിരെ കേസ് പൂക്കോട്ടുംപാടം: ഫുട്ബാൾ ടൂർണമെന്റ് ഗാലറി തകർന്നുവീണ് അപകടമുണ്ടായ സംഭവത്തിൽ ക്ലബ് ഭാരവാഹികൾക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഐ.സി.സി ക്ലബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ കളി ആരംഭിക്കാനിരിക്കെ ഗാലറി തകർന്ന് അപകടമുണ്ടായത്. 30ഓളം പേരെ വണ്ടൂരിലെയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ ചികിത്സയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടു. കലാ-കായിക -ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ഐ.സി.സി ക്ലബിന്റെ കെട്ടിട നിർമാണ പ്രവൃത്തികൾക്കാവശ്യമായ ധനസമാഹരണത്തിനു വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് തുടങ്ങിയ ടൂർണമെന്റ് മഴ കാരണം നിറുത്തി വെച്ചതായിരുന്നു. മഴ മാറിയതോടെ ചൊവ്വാഴ്ച ക്വാർട്ടർ ഫൈനൽ നടക്കാനിരിക്കെയാണ് അപകടം. കാണികൾ ഇരുന്നതോടെ ഗാലറിയുടെ ഇരുമ്പു കാലുകൾ മറിയുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാളികാവ് പൂങ്ങോട് സമാന സംഭവമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.