മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ മുൻ സി.പി.എം കൗൺസിലറും സൻെറ് ജെമ്മാസ് സ്കൂളിലെ റിട്ട. അധ്യാപകനുമായ കെ.വി. ശശികുമാറിന് ജാമ്യം ലഭിച്ചത് പൊലീസ് കേസ് ദുർബലപ്പെടുത്തിയതിന്‍റെ സൂചന. അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളോടെ കൂടുതൽ പരാതികളുണ്ടായിട്ടും പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. നേരിട്ട് വന്ന പരാതികളിൽ മൊഴിയെടുത്ത് ഒഴുക്കൻ മട്ടിലായിരുന്നു അന്വേഷണം. വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പ്രകാരമാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തിലെ കളികൾ കോടതിയിൽ അധ്യാപകന് അനുകൂലമായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പൊലീസും ബന്ധപ്പെട്ട അധികാരികളും കേസ് ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം പൂർവ വിദ്യാർഥികളുടേയടക്കം വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നുണ്ട്. അധ്യാപകനെതിരെ ഗുരുതര പരാതികൾ ഉയർന്നിട്ടും പൊലീസ് നേരിട്ട് ലഭിച്ച പരാതികൾ രജിസ്റ്റർ ചെയ്തുവെന്നല്ലാതെ കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിട്ടില്ലെന്നത് വ്യക്തമാകുകയാണ്. ശശികുമാറിനെതിരെ ഏഴ് പരാതികളാണ് മലപ്പുറം വനിത സ്റ്റേഷനിൽ ലഭിച്ചത്. ഇതിൽ രണ്ട് പോക്സോ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. മറ്റു അഞ്ച് കേസുകൾ പോക്സോ വകുപ്പ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പായിരുന്നതിനാൽ മറ്റു വകുപ്പുകളാണ് ചുമത്തിയത്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചവർക്കെതിരെ അന്വേഷണം നടത്തി പോക്സോ വകുപ്പ് പ്രകാരം നടപടിയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.