കരുവാരകുണ്ട്: പിറന്നാളിന് ഫലവൃക്ഷം സമ്മാനമായി ലഭിച്ച സന്തോഷത്തിലാണ് തരിശ് ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളായ വി. ഷാമിയയും ടി.എ. ശിമ മെഹ്റിനും. പുന്നക്കാട് പ്രതിഭ ഗ്രന്ഥശാല പ്രവർത്തകരാണ് പരിസ്ഥിതി ദിനത്തിൽ സമ്മാനവുമായെത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം പി. സുഫൈറ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി സി. അബ്ദുൽ റഷീദ്, അധ്യാപകരായ വി. ജിഷ്ണ, എം. മുർഷിദ, എം. മാനസ, കെ. ആര്യ എന്നിവർ നേതൃത്വം നൽകി. തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറി പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷതൈകൾ വിതരണവും നടീലും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ടി.പി. ശിരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ.സി. മുഹമ്മദ്, വി. ഹംസ, കെ.എൻ. രതീഷ് എന്നിവർ നേതൃത്വം നൽകി. കിഴക്കെത്തല പീപിൾസ് ലൈബ്രറി തൈ നടീലും പരിസര ശുചീകരണവും നടത്തി. കേരള പഴയകടക്കൽ ജി.യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ഹസീന സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം. മനോജ്, സെക്രട്ടറി രാജൻ അറുതല, ലൈബ്രറി കൗൺസിൽ അംഗം എം. കൃഷ്ണൻകുട്ടി, എം. രാധാകൃഷ്ണൻ, വിപിൻ കണ്ണത്ത്, പി.ടി.എ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.