അൽ ഫജ്ർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഉദ്ഘാടനം ഇന്ന്

വളാഞ്ചേരി: ഐ.ആർ.എസ് എടയൂരിന്‍റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന അൽ ഫജ്ർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഉദ്ഘാടനം തിങ്കളാഴ്ച നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ നാലിന്​ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. ഐ.ഇ.സി.ഐ ചെയർമാൻ ഡോ. ആർ. യൂസുഫ് മുഖ്യാതിഥിയാവും. ഖുർആന്‍റെ ആഴത്തിലുള്ള പഠനത്തിനും മനഃപാഠത്തിനും അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് താമസസൗകര്യത്തോടുകൂടിയാണ് സ്ഥാപനം ആരംഭിക്കുന്നത്. ഹിഫ്ളിനൊപ്പം സ്കൂൾ വിദ്യാഭ്യസവും ലഭിക്കും. വാർത്തസമ്മേളനത്തിൽ പി.ആർ സെക്രട്ടറി കെ. അബ്ദുസ്സലാം, ഡയറക്ടർ പി. ഹാരിസ് ബാബു, പി.ടി.എ വൈസ്​ പ്രസിഡൻറ് സി. സൈഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.