സ്കൂൾ അങ്കണത്തിൽ പച്ചത്തുരുത്ത് ഒരുക്കി പൊന്നാനി നഗരസഭ

പൊന്നാനി: ലോക പരിസ്ഥിതി ദിനത്തിൽ വെള്ളീരി സർക്കാർ എൽ.പി സ്കൂൾ കോമ്പൗണ്ടിൽ പച്ചത്തുരുത്ത് ഒരുക്കുകയാണ്​ പൊന്നാനി നഗരസഭ. മാവ്, പ്ലാവ്, പേര, ഞാവൽ, അമ്പാഴം, നെല്ലി, ചാമ്പ, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വെച്ച് പിടിപ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച അഞ്ചാമത്തെ പച്ചത്തുരുത്താണിത്. ഉദ്ഘാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാ സുദേശൻ, കൗൺസിലർമാരായ മിനി ജയപ്രകാശ്, പി.വി. അബ്ദുൽ ലത്തീഫ്, രാധാകൃഷ്ണൻ, ഷാഫി, കൃഷി ഓഫിസർമാരായ പ്രദീപ് കുമാർ, സലീം, ഹരിതകേരള മിഷൻ ജില്ല ആർ.പി തേറയിൽ ബാലകൃഷ്ണൻ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അശ്വതി, സ്നേഹ, പി.വി. അയൂബ് തുടങ്ങിയവർ സംബന്ധിച്ചു. പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 25 സെന്റ് ഭൂമിയിൽ പച്ചത്തുരുത്ത് നിർമിച്ചു. പൂവത്തടി സന്ദീപിന്റെ വസതിയിൽ നടത്തിയ പരിപാടിയിൽ കെ.എഫ്.ആർ.ഐ ഫോറസ്റ്റ് ഇക്കോളജി സീനിയർ സയൻറിസ്റ്റ് ഡോ. ശ്രീജിത്ത് കൽപ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ സൗദാമിനി, ഫൈസൽ ബാവ,സൗദ അബ്​ദുല്ല, എസ്. ഷംല റഷീദ്, പി.കെ. സക്കരിയ, ടി.എച്ച്. മുസ്തഫ, കൃഷി ഓഫിസർ സുദർശൻ, കെ.വി. ജയരാജൻ എന്നിവർ സംസാരിച്ചു. പൊന്നാനി: വാക്ക് വിത്ത് ക്ലീൻ കാമ്പയിനുമായി ഡി.വൈ.എഫ്.ഐ നിളയോര ടൂറിസം പാത പൊന്നാനി ബ്ലോക്ക് കമ്മിറ്റി ശുചീകരിച്ചു. പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.പി. സുകേഷ് രാജ്, പ്രസിഡന്റ് സി.പി. അഭിലാഷ്, ട്രഷറർ തേജസ് കെ. വിജയൻ, അലി പാലക്കൽ, രഞ്ജിത്ത്, ജിതിൻ, റംഷീദ്, യു. ഷിജുലേഷ്, അശ്വനി ദേവ്, ആതിര, ഷാറൂക്ക് എന്നിവർ നേതൃത്വം നൽകി. വെളിയങ്കോട്: ചേന്നമംഗലം എ.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക സുജിനി വാസ്‌, സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ നട്ടു. വി.ജെ. ഷൈബി , ഡെയ്സി, ജിൻസി ജോസ്‌, സിജി തോമസ്‌ എന്നിവർ പങ്കെടുത്തു. Photo: MPPNN 1 പൊന്നാനി നഗരസഭയിലെ അഞ്ചാമത് പച്ചത്തുരുത്ത് പദ്ധതി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.