മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മതേതര രാഷ്ട്രീയത്തിലെ പ്രസന്നമായ മാനവികതയുടെ മുഖമായിരുന്നെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. ശിഹാബ് തങ്ങൾ പഠന ഗവേഷണകേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശിഹാബ് തങ്ങൾ കർമശ്രേഷ്ഠ പുരസ്കാരം എഴുത്തുകാരനും പ്രഭാഷകനും 'ചന്ദ്രിക' മുൻ പത്രാധിപരുമായ സി.പി. സൈതലവിക്ക് സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി. സൈതലവിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിച്ചു. അര ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് അബൂദബി ജില്ല കെ.എം.സി.സിയുടെ സഹകരണത്തോടെ നൽകുന്ന അവാർഡ്. പഠനകേന്ദ്രം മുഖ്യരക്ഷാധികാരി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ. സലാം, എം.എൽ.എമാരായ കെ.പി.എ. മജീദ്, യു.എ. ലത്തീഫ്, പി. ഉബൈദുല്ല, പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, ഇസ്മായിൽ മൂത്തേടം, ഉമ്മർ അറക്കൽ, പഠനകേന്ദ്രം ചെയർമാൻ എ.കെ. സൈനുദ്ദീൻ, ഡയറക്ടർ അബ്ദുല്ല വാവൂർ, എ.എം. അബൂബക്കർ, അഷ്‌റഫ് കോക്കൂർ, പി.എ. റഷീദ്, കെ.ടി. അമാനുല്ല, എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, അഡ്വ. എൻ. സൂപ്പി എന്നിവർ സംസാരിച്ചു. mpg aslm1 shihab thangal: ശിഹാബ് തങ്ങൾ കർമശ്രേഷ്ഠ പുരസ്കാരം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമപ്രവർത്തകൻ സി.പി. സൈതലവിക്ക് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.