എടക്കര: രാജ്യത്തിന്റെ മതേതരത്വവും സാംസ്‌കാരിക പൈതൃകവും കാത്തുസൂക്ഷിച്ച് മുഴുവന്‍ ജനങ്ങളെയും ഒരുപോലെ കാണാന്‍ കഴിയാത്ത ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം തുളസിദാസ് മേനോന്‍. എടക്കരയില്‍ സി.പി.ഐ ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജയഘോഷ് പതാക ഉയര്‍ത്തി. ജില്ല എക്‌സിക്യൂട്ടിവ് അംഗം കെ. പ്രഭാകരന്‍ സംഘടന റിപ്പോര്‍ട്ടും എടക്കര ലോക്കല്‍ സെക്രട്ടറി എം. ഉമ്മര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ല എക്‌സിക്യൂട്ടിവ് അംഗം കെ. മനോജ്, ജില്ല കൗണ്‍സില്‍ അംഗങ്ങളായ എ.പി. രാജഗോപാല്‍, പി.എം. ബഷീര്‍, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ. മൊയ്തീന്‍, കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറിയായി വിനയന്‍, അസി. സെക്രട്ടറിയായി വി.ജി. സുനില്‍ എന്നിവരടങ്ങിയ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.