മുഹമ്മദ് റിഷാദിനുള്ള ജന്മനാടിന്റെ ആദരം നാളെ

തിരൂർ: ഈ വർഷത്തെ ഐ ലീഗ് ഫുട്​ബാൾ മത്സരത്തിൽ നിർണായക ഗോളടിച്ച് ഗോകുലം എഫ്.സിക്ക് കപ്പ് നേടാൻ വഴിയൊരുക്കുകയും ഏഷ്യൻ ഫുട്​ബാൾ ക്ലബ് (എ.എഫ്.സി) മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്ത തിരൂർ മുറിവഴിക്കൽ സ്വദേശി മുഹമ്മദ് റിഷാദിനെ ജന്മനാട് ആദരിക്കുന്നു. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് ​ജനതാ ബസാറിൽ ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് മുറിവഴിക്കൽ, അരിക്കാഞ്ചിറ, പറവണ്ണ പൗരാവലിയുടെ ആദരം പരിപാടി നടക്കുന്നത്. നാട്ടിലെ ക്ലബുകൾ, കായികതാരങ്ങൾ, മറ്റു കൂട്ടായ്മകൾ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ആദരം പരിപാടി വൈകീട്ട് അഞ്ചിന്​ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഫുട്​ബാൾ താരം ഷറഫലി, നാട്ടുകാരനും മണ്ണാർക്കാട് എം.എൽ.എയുമായ അഡ്വ. എൻ. ഷംസുദ്ദീൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, തിരൂർ സാറ്റ് പ്രതിനിധി മുതലായവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സി.കെ. സുലൈമാൻകുട്ടി, എം.കെ. അബ്ദുൽ ഷുക്കൂർ, കെ.വി.ടി. ഉസ്മാൻ, ഡോ. ഫവാസ് മുസ്തഫ, ഒ.എ. അബ്ദുല്ല കുട്ടി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.