വണ്ടൂർ: തിരുവാലി പുന്നപ്പാല ശിവക്ഷേത്ര മഹോത്സവം കൊടിയിറങ്ങി. സമാപനദിവസം വലിയ വിളക്കിനോടനുബന്ധിച്ച് പോരൂർ ഉണ്ണികൃഷ്ണനും സംഘവും തായമ്പകയും അവതരിപ്പിച്ചു. തന്ത്രിമാരായ അരീപുറത്ത് മനക്കൽ ജയചന്ദ്രൻ നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ഗിരീഷ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ മേയ് 25നാണ് ഉത്സവം ആരംഭിച്ചത്. വളരെ പഴക്കം ചെന്ന് ജീർണാവസ്ഥയിൽ എത്തിയിരുന്ന ക്ഷേത്രത്തിന്‍റെ വലിയമ്പലം, നാലമ്പലം എന്നിവ പുതുക്കിപ്പണിയാനുള്ള ശ്രമത്തിലാണ് ക്ഷേത്ര കമ്മിറ്റി. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ജോലി പൂർത്തിയാക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും. 50 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ട്രസ്റ്റി ബോർഡ് ചെയർമാൻ കെ. രവികുമാർ, ട്രസ്റ്റി അംഗങ്ങളായ എം. പ്രമോദ് നായർ, വി.കെ. പ്രദീപ്, കെ. ബിജു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.