കെ.ഡി.എഫ്​ ജില്ല പ്രവർത്തക സമ്മേളനം

മലപ്പുറം: സംസ്ഥാനത്ത്​ റവന്യൂ വരുമാനം കൊണ്ട് ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലകളില്‍ സംവരണം നടപ്പാക്കാത്തത് നാളിതുവരെ സംസ്ഥാനം ഭരിച്ച ഇടതു, വലതു സര്‍ക്കാറുകള്‍ പിന്തുടരുന്ന വരേണ്യ വോട്ട് ബാങ്ക് രാഷ്ട്രീയം മൂലമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ ജില്ല പ്രവര്‍ത്തക സമ്മേളനം. ജില്ല പ്രസിഡന്‍റ്​ രാജന്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സുബ്രഹ്മണ‍്യന്‍ പാണ്ടിക്കാട്, സുബ്രഹ്മന്ന്യന്‍ വളാഞ്ചേരി, ഷീബ പള്ളിക്കല്‍, അയ്യപ്പന്‍ തിരുവാലി, അജയകുമാര്‍ കോട്ടക്കല്‍, വേലായുധന്‍ (മാനു) വളാഞ്ചേരി, ബാബു തിരുവാലി, ചന്ദ്രന്‍ ഇല്ലത്തുക്കുന്ന്, സുബ്രഹ്മണ്യന്‍ ആനമങ്ങാട്, ശാരദ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.