ചോക്കാട്​ ഹോമിയോ ആശുപത്രി മാറ്റുന്നതിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ

കാളികാവ്: ചോക്കാട് ഗവ. ഹോമിയോ ആശുപത്രി ചോക്കാടുനിന്ന് മമ്പാട്ടുമൂലയിലേക്ക് മാറ്റുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണ -പ്രതിപക്ഷ അംഗങ്ങൾ രംഗത്ത്. ചൊവ്വാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ജനകീയ കമ്മിറ്റി നൽകിയ പരാതി ചർച്ച ചെയ്യാതെ അജണ്ട മാറ്റിയതിനെതിരെ 16ൽ 10 മെംബർമാരും പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. മുൻ ഭരണസമിതിയുടെ കാലത്ത് ഹോമിയോ ഡിസ്പെൻസറിക്ക് പഞ്ചായത്ത് ഓഫിസിന് സമീപം ആനക്കല്ലിൽ സ്ഥലം നൽകിയിരുന്നു. എന്നാൽ, നിലമായതിനാൽ അപാകതകൾ പരിഹരിക്കാതെ മമ്പാട്ടുമൂലയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയാണ് ചെയ്തത്. മമ്പാട്ടുമൂലയിലെ പ്രവാസി ചാരിറ്റബ്​ൾ സംഘടന സ്ഥലം വാങ്ങി ആധാരം രജിസ്റ്റർ ചെയ്ത് പഞ്ചായത്തിന് കൈമാറിയിരുന്നു. ഇതിനെതിരെ ചോക്കാട് പ്രദേശത്ത് പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ സർവകക്ഷി ജനകീയ കമ്മിറ്റി രൂപവത്​കരിക്കുകയും പഞ്ചായത്തിന് പരാതി നൽകുകയും ചെയ്തു. ഈ പരാതി ചർച്ച ചെയ്യുന്ന അജണ്ടയാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഭരണസമിതിയിൽ 18 അംഗങ്ങളാണ് ഉള്ളത്. 16 പേരാണ് അജണ്ട ചർച്ചക്കെടുത്തപ്പോൾ ഉണ്ടായിരുന്നത്. ഇതിൽ 10 അംഗങ്ങളാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. കെ.ടി. സലീന, ഇ.പി. സിറാജുദ്ദീൻ, എം. അൻവർ, കെ. ഷാഹിന ബാനു, ടി. രാമൻ, ഷിജിത മൂച്ചിക്കൽ, കെ. ഉബൈബ, ടി. ഷറഫുദ്ദീൻ, എം. സരിത, ഷാനി ബഷീർ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.