മാലിന‍്യം നിറഞ്ഞ് നിലമ്പൂർ നഗരസഭ

lead സ്കൂളിന് മുന്നിൽ പ്ലാസ്റ്റിക് മാലിന‍്യം കത്തിക്കൽ ദുരിതമായി നിലമ്പൂർ: സമ്പൂർണ മാലിന‍്യമുക്തമായി കൊട്ടിഗ്​ഘോഷിച്ച നിലമ്പൂർ നഗരസഭയിൽ മാലിന‍്യക്കൂമ്പാരം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന‍്യമാണ് ടൗൺ പരിസരങ്ങളിൽപോലും. പുതിയ ബസ് സ്റ്റാൻഡ്​, ചന്തക്കുന്ന് ബസ് സ്റ്റാൻഡ്​ പരിസരങ്ങളിലെല്ലാം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന‍്യം കുമിഞ്ഞുകൂടി. വ‍്യാഴാഴ്ച രാവിലെ ടൗണിലെ ഗവ. യു.പി സ്കൂളിന് മുന്നിൽ കെ.എൻ.ജി റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന‍്യം കത്തിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. മാലിന‍്യക്കൂമ്പാരത്തിൽനിന്നുള്ള പുകപടലം സ്കൂളിലേക്ക് വ‍്യാപിച്ചു. വാഹനയാത്രക്കാരും ബുദ്ധിമുട്ടിലായി. വ‍്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മാലിന‍്യമാണ് ടൗണിലും പരിസരങ്ങളിലും തള്ളുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന‍്യം ശേഖരിക്കുന്നതിന് നഗരസഭ ഹരിതകാന്തി പദ്ധതി നടപ്പാക്കിയെങ്കിലും കാര‍്യക്ഷമമല്ല. Nbr Photo-2 Malinyam നിലമ്പൂർ ടൗണിൽ ഗവ. യു.പി സ്കൂളിന് മുന്നിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന‍്യം കത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.