നിലമ്പൂരിൽ ആറ്​ ടിപ്പർ ലോറികൾ പിടികൂടി

നിലമ്പൂർ: ഗതാഗതനിയന്ത്രണം തെറ്റിച്ച ആറ്​ ടിപ്പർ ലോറികൾ നിലമ്പൂർ പൊലീസ് പിടികൂടി. വിദ‍്യാലയങ്ങൾ തുറന്നതോടെ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ടിപ്പർ ലോറികൾക്ക് ജില്ല കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട്​ 3.30 മുതൽ അഞ്ച്​ വരെയുമാണ് നിയന്ത്രണം. നിർദേശം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നിയമനടപടി ഉണ്ടാവുമെന്ന് നിലമ്പൂർ സി.ഐ വിഷ്ണു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.