വൈദ്യുതി ലൈനിൽനിന്ന്​ തൊഴിലാളിക്ക് ഷോക്കേറ്റു

പാവറട്ടി: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കരാർ തൊഴിലാളിക്ക് ഷോക്കേറ്റു. പാവറട്ടി വൈദ്യുതി ഓഫിസിലെ കരാർ ജീവനക്കാരൻ എടക്കളത്തൂർ സ്വദേശി ശ്രീജിത്തിനാണ്​ (36) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പാവറട്ടി മഞ്ഞപ്പിത്തം റോഡിൽ ലൈൻ ഓഫ് ചെയ്ത് പോസ്റ്റിന് മുകളിൽ കമ്പികൾ മാറ്റുന്നതിനിടെയാണ് അപകടം. പാവറട്ടി ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലൈൻ ഓഫ് ചെയ്തുള്ള ജോലിക്കിടെ ആരോ വഴിവിളക്കിന്‍റെ ഫ്യൂസ് കുത്തിയതാവാം വൈദ്യുതി പ്രവഹിക്കാനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. ശ്രീജിത്തിന്‍റെ രണ്ട് കൈക്കും പരിക്കേറ്റിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.