തിരൂർ: അപകടം പതിവായതോടെ നീലിയകുളത്തിന് സുരക്ഷാഭിത്തി നിർമിക്കാനൊരുങ്ങി തിരൂർ നഗരസഭ. നഗരസഭയിലെ 16ാം വാർഡിലെ പഴങ്കുളങ്ങരയിലെ നീലിയകുളമാണ് കാട് പിടിച്ചും മാലിന്യം നിറഞ്ഞും അപകടം വിളിച്ചുവരുത്തുന്നത്. കുളത്തിൽ വീണാൽ താഴ്ന്ന് ആളെ കാണാൻപോലും കഴിയാനാകാത്ത സാഹചര്യമാണുണ്ടാകുക. കഴിഞ്ഞ ദിവസം നീലിയകുളത്തില്‍ മുങ്ങി മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി ആകാശിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്ത് സുരക്ഷാഭിത്തി നിർമിക്കണമെന്ന ആവശ്യം ഉയർന്നു. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കുളത്തിന് ചുറ്റും ഭിത്തികെട്ടി സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ തിരൂർ നഗരസഭ ചെയർപേഴ്സനോടുൾപ്പെടെ ആവശ്യപ്പെട്ടു. സുരക്ഷാഭിത്തി കെട്ടിയും ശുചീകരിച്ചും കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. സ്ഥലമുടമകളെ വിളിപ്പിച്ചിട്ടുണ്ടെന്നും അടിയന്തരമായി സുരക്ഷാഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സൻ എ.പി. നസീമ അനുശോചനയോഗത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് പഴങ്കുളങ്ങരെ സ്വദേശി മുച്ചിരപറപ്പില്‍ രാജേഷിന്‍റെ മകന്‍ ആകാശ് സൈക്കിളിൽനിന്ന് വീണ് നീലിയകുളത്തില്‍ മുങ്ങിമരിച്ചത്. ആകാശിനെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തില്‍നിന്ന് കണ്ടെത്തുന്നത്. അമ്പത് വര്‍ഷത്തോളം പഴക്കമുള്ള നീലിയകുളം പൊതുകുളമായാണ് ഉപയോഗിച്ചുവന്നിരുന്നത്. തുടര്‍ന്ന് അവകാശികള്‍ തമ്മില്‍ നിയമപോരാട്ടമായതോടെ നോക്കുകുത്തിയായ കുളത്തില്‍ മാലിന്യം തള്ളാന്‍ തുടങ്ങി. അതോടെ ചേമ്പുൾപ്പെടെ ചെടികൾ വളരാനും തുടങ്ങി. വര്‍ഷങ്ങള്‍ക്കുമുമ്പ് കല്ല് കയറ്റിവന്ന ലോറിയും യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയും കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. അനുശോചന യോഗത്തില്‍ വി. ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഐ.പി. സീനത്ത്, ഐ.പി. ഷാജിറ, പി. ഷാഹുല്‍ ഹമീദ്, ഇ.കെ. സൈനുദ്ദീന്‍ എന്ന ബാവ, കെ. നജീബ്, ഹമീദ് കൈനിക്കര, അബ്ദുൽ ഖാദർ കൈനിക്കര തുടങ്ങിയവര്‍ സംസാരിച്ചു. mw tir neeliyakulam: ചുറ്റും കാടുപിടിച്ചും മാലിന്യം നിറഞ്ഞും മറഞ്ഞനിലയിൽ നീലിയകുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.