ആരോഗ്യ ബോധവത്​കരണ റാലി

തലക്കാട്: ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ തലക്കാട് കുടുംബരോഗ്യകേന്ദ്രം സംഘടിപ്പിച്ചു. പഞ്ചായത്ത്​ പ്രസിഡന്റ്‌ പുഷ്പ പരിപാടി ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ബാബു അധ്യക്ഷത വഹിച്ചു. വടക്കേ അങ്ങാടിയിൽ തുടങ്ങിയ റാലിക്ക്​ പ്രസിഡന്റ്‌ പുഷ്പ, വൈസ് പ്രസിഡന്‍റ്​ ബാബു, മെഡിക്കൽ ഓഫിസർ ഡോ. പ്രസന്നകുമാർ വളവത്ത്, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ നുസൈബ, വാർഡ് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫിസർ ഡോ. പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗഫൂർ നന്ദി രേഖപ്പെടുത്തി. പഞ്ചായത്തിൽ അഞ്ചോളം കവലകളിൽ സ്വീകരണം ഏർപ്പാട് ചെയ്തിട്ടുണ്ട്. 19 വാർഡുകളിലൂടെയും സന്ദേശയാത്ര കടന്നുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.