കണ്ണൂർ മെഡി. കോളജ്​ വിദ്യാർഥികളുടെ ഇന്റേൺഷിപ്​: മെഡിക്കൽ കമീഷന്റെ നിലപാട്​ തേടി

കൊച്ചി: മതിയായ സൗകര്യമില്ലാത്ത കണ്ണൂർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുവദിക്കുന്ന കാര്യത്തിൽ ഹൈകോടതി ദേശീയ മെഡിക്കൽ കമീഷന്റെ നിലപാട്​ തേടി. കമീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ ആരോഗ്യ സർവകലാശാല ഇവർക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ് ചെയ്യാൻ സൗകര്യമൊരുക്കണം. സമാന അവസ്ഥയിൽ എത്ര വിദ്യാർഥികൾ നിലവിലുണ്ടെന്ന്​ പരിശോധിച്ച്​ ആരോഗ്യ സർവകലാശാല അറിയിക്കണമെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഹരജി ജൂൺ പത്തിന്​ വീണ്ടും പരിഗണിക്കാൻ മാറ്റി. കണ്ണൂർ മെഡിക്കൽ കോളജിലെ ആറു വിദ്യാർഥികൾ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.