ഹാജിമാർക്ക് സൗജന്യ മരുന്ന് കിറ്റ് വിതരണം

പാണ്ടിക്കാട്: ഈ വർഷം ജില്ലയിൽനിന്ന് ഹജ്ജ് നിർവഹിക്കാൻ പുറപ്പെടുന്ന ഹാജിമാർക്ക് ഹജ്ജ് വേളയിലും യാത്രയിലും കൈയിൽ വെക്കാനുള്ള അത്യാവശ്യ മരുന്നുകളടങ്ങിയ കിറ്റ്, പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിന്‍റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യും. ഹജ്ജ് വേളയിൽ അടിയന്തര ഘട്ടത്തിൽ ലേഡി ഡോക്ടർമാരുടെ സൗജന്യ ഓൺലൈൻ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഡോ. ബാസിൽ യൂസുഫ് അറിയിച്ചു. മരുന്ന് കിറ്റിനും ഡോക്ടർമാരുടെ ഓൺലൈൻ സേവനങ്ങൾക്കും ഈ മാസം 10ന് മുമ്പായി 9633057520 നമ്പറിലോ ആശുപത്രിയിൽ നേരിട്ടോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.