ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരം

പന്നിയങ്കര: കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ടോള്‍ പിരിവ് നടത്തുന്ന കമ്പനിക്കെതിരെ നടപടി സ്വീകരിക്കന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവാത്തതാണ് ജനങ്ങളെ ദ്രോഹിക്കാനും വാഹനങ്ങളെ കൊള്ളയടിക്കാനും ടോള്‍ കമ്പനി മുതിരുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ഹൈകോടതി ഉത്തരവ് ലംഘിച്ച് കരാര്‍ കമ്പനി നടത്തുന്ന അമിത ടോള്‍ പിരിവിനെതിരെ കോണ്‍ഗ്രസ്​ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്‍റ്​ കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ വി. അയ്യപ്പന്‍, ഭാസ്‌കരന്‍ ആദംകാവില്‍, മണ്ഡലം പ്രസിഡന്‍റുമാരായ സി. ജയരാജ്, ബാബു തോമസ്, കെ.പി. ചാക്കോച്ചന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.