പ്രതിഭകളെ ആദരിക്കും

must ഗുരുവായൂര്‍: ലയണ്‍സ് ക്ലബ് വാര്‍ഷികത്തിന്‍റെ ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുമെന്ന് സോണല്‍ ചെയര്‍മാന്‍ പോളി ഫ്രാന്‍സിസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് മമ്മിയൂര്‍ ഇന്ദ്രപ്രസ്ഥ ഹാളില്‍ നടക്കുന്ന സമ്മേളനത്തിൽ ലയണ്‍സ് ക്ലബ് മുൻ ഡിസ്ട്രിക് ഗവര്‍ണര്‍ ജോസഫ് ജോണ്‍, നടൻ ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളാവും. സുന്ദര്‍ ഭാസ്കര്‍, വിനീത് മോഹന്‍, അശ്വതി ജയരാജ്, മാത്യൂസ് പാവറട്ടി, മാധ്യമപ്രവര്‍ത്തകരായ പി.കെ. രാജേഷ് ബാബു, ജോഷി വാഴപ്പള്ളി, ടി.ടി. മുനേഷ്, സുജിത്ത് ഹുസൈന്‍ എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.