തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിക്ക് സ്കൂളിൽ വെച്ച് പാമ്പ് കടിയേറ്റതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി എ.ഇ.ഒ ഓഫിസ് ഉപരോധിച്ചു. ജില്ല പ്രസിഡന്റ് മിഥുൻ മോഹന്റെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. വിദ്യാർഥികൾക്ക് സുരക്ഷിതമായി പഠിക്കാൻ സാധിക്കാത്ത രീതിയിൽ അടിസ്ഥാന സ്വകര്യങ്ങൾ ഉൾപ്പെടെ ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലെ കലാലയങ്ങളിലുള്ളതെന്ന് മിഥുൻ മോഹൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹി സജിത്ത് അഹമ്മദ്, കെ.എസ്.യു ജില്ല ഭാരവാഹികളായ വിഷ്ണു ചന്ദ്രൻ, ഗണേഷ് ആറ്റൂർ, ഷാജി മോഹൻ ഉൾപ്പെടെയുള്ള കെ.എസ്.യു നേതാക്കളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. tr photo3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.