പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂൾ യു.പി വിഭാഗം കുട്ടികൾക്കായി ഒരുക്കിയ പ്രവേശനോത്സവം വേറിട്ടതായി. പുത്തനുടുപ്പും ബാഗും തൂക്കി മഴ നനഞ്ഞ മണ്ണിലൂടെ ആദ്യമായി സ്കൂളിലേക്കെത്തുന്നതിന്‍റെ ആവേശത്തിലായിരുന്നു ഓരോ കുരുന്നുകളും. പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പുളത്ത് വിദ്യാർഥി പ്രതിനിധിയായ സി. മിൻഹാജിന് 'മാധ്യമം വെളിച്ചം' സ്കൂൾ പ്രവേശനോത്സവ സപ്ലിമെന്‍റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ജൂനിയർ പ്രിൻസിപ്പൽ സാജിത റസാഖ്, ക്ലാസ് കോഓഡിനേറ്റർ ഷഫ്നാസ് പി. സലീം, അധ്യാപകരായ കെ.എ. മൻസിയ, ഫബ്ന ഹാരിസ്, മാധ്യമം ഏരിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീ, ഫീൽഡ് ഓഫിസർ അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.