കുന്നംകുളം: ജോലി ഭാരത്തിനൊപ്പം അടുക്കളപ്പണിയും ക്ലേശകരമാകുന്നവർക്ക് രുചികരമായ ഭക്ഷണം ഇനി വീട്ടിലെത്തും. 'പൊതു അടുക്കള' പദ്ധതി കൂടുതൽ ജനകീയമാക്കാനൊരുങ്ങുകയാണ് കുന്നംകുളം നഗരസഭ. ഒരു അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത് നഗരസഭയിലും സമീപപ്രദേശങ്ങളിലും പൊതുരുചി വിളമ്പുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണമാണ് ലഭിക്കുക. തൊഴിലിന് പോകുന്ന ദമ്പതിമാർക്കും പ്രായാധിക്യവും ശാരീരിക അവശത കൊണ്ടും അടുക്കള ജോലിയെടുക്കാൻ കഴിയാത്തവർക്കുമാണ് പദ്ധതി കൂടുതൽ പ്രയോജനകരം. മുപ്പതോളം വീട്ടുകാരാണ് പൊതുഅടുക്കളയിൽ പങ്കാളികളാകുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മെനു അനുസരിച്ചാകും ഭക്ഷണം. പ്രഭാത ഭക്ഷണത്തോടൊപ്പം ഉച്ചയ്ക്കും രാത്രിയ്ക്കും ആവശ്യമായ കറികൾ ഉൾപ്പെടെ തയാറാക്കി നൽകും. മൂന്ന് നേരത്തെ ഭക്ഷണത്തിന് ഒരാൾക്ക് ഇടയാക്കുന്നത് 80 രൂപയാണ്. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാണ് അടുക്കളയിൽ തയാറാക്കുന്നത്. ഇഡ്ഡലി, ദോശ, വെള്ളപ്പം തുടങ്ങിയ പലഹാരങ്ങൾ മുതൽ ആഴ്ചയിൽ രണ്ട് ദിവസം മീൻകറിയും ഞായറാഴ്ച കോഴിക്കറിയുമെല്ലാമുണ്ട്. തുച്ഛമായ വിലയോടൊപ്പം ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്തുന്നില്ലെന്നതും പൊതു അടുക്കള വിഭവങ്ങൾക്ക് ആവശ്യക്കാരെ കൂട്ടുന്നു. ചാട്ടുകുളത്താണ് ആദ്യ പൊതുഅടുക്കളക്ക് തുടക്കമിട്ടത്. കീഴൂർ, ആർത്താറ്റ് എന്നിവിടങ്ങളിലുള്ളവരും പൊതു അടുക്കള പ്രവർത്തിപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആവശ്യകതയ്ക്ക് അനുസരിച്ച് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. കുന്നംകുളം കോട്ടയിൽ റോഡിൽ പള്ളിക്കര ശ്രീജ മോഹനന്റെ അടുക്കളയിലാണ് നഗരസഭയുടെ നേതൃത്വത്തിലെ ആദ്യ പൊതുഅടുക്കള ഒരുക്കിയിരുന്നത്. മാസങ്ങൾക്കുശേഷം ഇതിന്‍റെ പ്രവർത്തനം നിലച്ചു. തുടർന്നാണ് ചാട്ടുകുളം മുളക്കൽ സൗമ്യ സുജിത്ത് ഈ പദ്ധതി ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.