പൂർവ വിദ്യാർഥികളെ ആദരിച്ചു

ശാന്തപുരം: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിനും യുവജന സംഘാടനത്തിനും നേതൃപരമായ പങ്കുവഹിച്ച അൽജാമിഅ ശാന്തപുരം പൂർവ വിദ്യാർഥികളെ ആദരിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അൽജാമിഅ വൈസ് പ്രസിഡന്‍റ് വി.കെ. അലി അധ്യക്ഷത വഹിച്ചു. അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് അനുമോദന പ്രഭാഷണം നിർവഹിച്ചു. ഡെപ്യൂട്ടി റെക്ടർ കെ.എം. അഷ്റഫ്, അൽജാമിഅ അലുമ്​നി അസോസിയേഷൻ പ്രസിഡന്‍റ് ഡോ. എ.എ. ഹലീം, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള, വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ് എന്നിവർ സംസാരിച്ചു. അൽജാമിഅ പൂർവവിദ്യാർഥികളായ സംസ്ഥാന സമിതി അംഗങ്ങളെയും സേവനം ചെയ്തവരെയും ആദരിച്ചു. ഫാറൂഖ് ഖിറാഅത്ത് നടത്തി. എ.ടി. ഷറഫുദ്ദീൻ സ്വാഗതവും അഹ്മദ്​ ഫദ്ൽ നന്ദിയും പറഞ്ഞു. പടം mpg mltr 6 al jamia ശാന്തപുരം അൽജാമിഅ പൂർവ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് നജീബ് കാന്തപുരം എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.