പ്രതിഷേധം ഫലം കണ്ടു; ദേശീയപാതയിലെ അപകടകരമായ കാന പൊളിച്ചു

lead തൃശൂർ: ആറുവരിപ്പാതയിൽ മണ്ണുത്തി മുതൽ റോഡിന്‍റെ ഇരുവശത്തുമായി അശാസ്ത്രീയ രീതിയിൽ നടത്തുന്ന കാന നിർമാണത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു. ബലക്കുറവിൽ നിർമിച്ച കാനയുടെ സ്ലാബ് പൊളിച്ചുനീക്കി. ദേശീയപാത അധികൃതരുടെയും എൻജിനീയർമാരുടെയും നിരീക്ഷണവും പരിശോധനയുമില്ലാതെ അശാസ്ത്രീയമായും അപകടകരമായുമാണ് കാന നിർമാണമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. ദേശീയപാത സർവിസ് റോഡിൽനിന്നും മുളയും റോഡ്, വെട്ടിക്കൽ, ഡി.ഡി പടി, തോട്ടപ്പടി, വെട്ടിക്കൽ പെട്രോൾ പമ്പ് എന്നിവക്ക് സമീപത്തെ കാനനിർമാണത്തിലാണ് അപാകതയാരോപണം. നേരിയ കമ്പി ഉപയോഗിച്ചും കൾവർട്ട് ഒരുക്കാതെയുമായിരുന്നു കാന നിർമിച്ചിരുന്നത്. ദേശീയപാതയുടെ ഇരുവശത്തുമുള്ള ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്​ ചെറുതും വലുതുമായ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്​. പ്രധാന റോഡിൽനിന്ന്​ സർവിസ് റോഡിലേക്ക് പ്രവേശിക്കുന്ന റോഡ് ഭാഗത്ത് വെറും ചാലുകോരി കാൽനടക്കാർക്കുപോലും അപകടകരമാകുന്ന വിധത്തിലായിരുന്ന സ്ലാബ് നിർമിച്ചിരുന്നത്. പുനർനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് നേർക്കാഴ്ച അസോസിയേഷൻ ഒല്ലൂർ സബ് ഡിവിഷനൽ അസിസ്റ്റന്‍റ്​ കമീഷണർക്കും സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി കമീഷണർക്കും പരാതി നൽകിയതിനെ തുടർന്നാണ് കാനയുടെ ഭാഗം പൊളിച്ചുനീക്കിയത്. സ്ഥല പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തി നിർമാണം നടത്തുമെന്ന് ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടർ ഉറപ്പ് നൽകിയെന്ന് നേർക്കാഴ്ച അസോസിയേഷൻ അറിയിച്ചു. tct_chr3- ദേശീയപാത മണ്ണുത്തിയിൽ അശാസ്ത്രീയമായി നിർമിച്ച കാനകളുടെ സ്ലാബ് പൊളിച്ചുതുടങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.