മദ്​റസ അധ്യാപകൻ മർദിച്ചതായി പരാതി; കേസ്​

എരുമപ്പെട്ടി: മദ്​റസ അധ്യാപകന്‍റെ മർദനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റതായി പരായി. പഴവൂർ ജുമാ മസ്ജിദ് മദ്​റസ സദ്​ർ ഉസ്താദ് പെരുമ്പടപ്പ് പാലപ്പെട്ടി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ 14കാരനെ മർദിച്ചതായാണ്​ പരാതി. കഴുത്തിലും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും അടിയേറ്റ് മുറിവ് പറ്റിയ വിദ്യാർഥിയെ ആദ്യം വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ക്രൂരമായി മർദിച്ചതിനും കേസെടുത്തു. അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയിൽനിന്ന് പിരിച്ചുവിട്ടു. TCT ERMPT 1 പടം : മദ്​റസ അധ്യാപകന്‍റെ മർദനത്തിൽ കുട്ടിക്കേറ്റ പരിക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.