കെ.കെക്ക്​ തൃശൂരിന്‍റെ ഹൃദയാഞ്ജലി

തൃശൂര്‍: അന്തരിച്ച ബോളിവുഡ് ഗായകനും തൃശൂര്‍ സ്വദേശിയുമായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിനെ തൃശൂരിലെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അനുസ്മരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിന്​ സമീപമുള്ള സി.എസ്. മേനോന്‍റെയും കനകവല്ലിയുടെയും മകനും പരസ്യ ഏജൻസിയായ 'ടോംയാസ്' മുന്‍ സിനീയര്‍ മാര്‍ക്കറ്റിങ്​ മാനേജര്‍ പി.ബി. ജയപാലിന്‍റെ പിതൃസഹോദര പുത്രനുമാണ് കെ.കെ. ടോംയാസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ 'പാടും പാതിരി' എന്ന്​ അറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്‌സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. നാരായണനുണ്ണി, കേരള അഡ്വര്‍ടൈസിങ്​ ഏജന്‍സീസ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്​ പി.എം. മുകുന്ദന്‍, ടോംയാസ് മാനേജിങ്​ ഡയറക്ടര്‍ തോമസ് പാവറട്ടി, പി.ബി. ജയപാല്‍, പി.ബി. രമേശ്, പി.ബി. ലത എന്നിവര്‍ സംസാരിച്ചു. കെ.കെയുടെ പിതൃസഹോദരന്‍ സി.എല്‍.ബി. മേനോന്‍റെ വീടിനു സമീപം സ്ഥാപിച്ച ഛായാചിത്രത്തില്‍ ഫാ. പോള്‍ പൂവത്തിങ്കല്‍ പുഷ്പാര്‍ച്ചന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.