നീർമാതളംപോലെ തെറ്റിദ്ധരിക്കപ്പെട്ട ജന്മമാണ് കമല സുറയ്യയുടേത് -ഗീത നസീർ

തൃശൂർ: മാതളംപോലെ ഒന്നായി, പൂമരമായ നീർമാതളത്തെ ചിലരെങ്കിലും തെറ്റിദ്ധരിച്ചതുപോലെത്തന്നെ ഒരു ജന്മമാണ് കമല സുറയ്യയുടേതുമെന്ന് യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഗീത നസീർ. തൃശൂർ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കമല സുറയ്യ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മാധവിക്കുട്ടിയിൽനിന്ന് കമല സുറയ്യയിലേക്കുള്ള അവരുടെ മതംമാറ്റം പാമ്പ് ഉറ പൊഴിക്കുന്നതുപോലുള്ള ഒരു സാധാരണ പ്രക്രിയ മാത്രമായേ കാണാനാവൂ എന്നും തിരുവനന്തപുരം മാനവീയം വീഥിയിൽ കമല സുറയ്യക്ക് നീർമാതളം സ്മാരകമായി നട്ടുവളർത്തിയ യുവകലാസാഹിതിയുടെ അനുസ്മരണ പരിപാടി അർഥപൂർണമാണെന്നും ഗീത നസീർ പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രഫ. വത്സലൻ വാതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, വിജയരാജമല്ലിക, പാർവതി പവനൻ, മോഹൻദാസ് പാറപ്പുറത്ത്, ഡോ. സി.കെ. രത്നകുമാരി, അഡ്വ. ആശ ഉണ്ണിത്താൻ, ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി, വി.എസ്. വസന്തൻ, എൻ. മൂസക്കുട്ടി, ജയപ്രകാശ് ഒളരി, രാജേഷ് തേക്കിനിയേടത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യുവകലാസാഹിതി വയലാർ അവാർഡ് ജേതാവ് ഡോ. ഇ. സന്ധ്യ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ശാലിനി പടിയത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ സോമൻ താമരക്കുളം അധ്യക്ഷത വഹിച്ചു. സി.വി. പൗലോസ്‌ സ്വാഗതവും ജോയന്‍റ് സെക്രട്ടറി ജി.ബി. കിരൺ നന്ദിയും പറഞ്ഞു. pic 03 ജോയന്‍റ്​ കൗൺസിൽ ഹാളിൽ നടന്ന കമലാ സുറയ്യ അനുസ്മരണം ഗീത നസീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.