കാൽനടയായി ഹജ്ജിന്​ പോകുന്ന ഷിഹാബ്‌ ചോറ്റൂരിന് യാത്രയയപ്പ്

കഞ്ഞിപ്പുര: ചോറ്റൂരിൽനിന്ന്​ കാൽനടയായി ഹജ്ജിന്​ യാത്ര തിരിക്കുന്ന ശിഹാബ് ചോറ്റൂരിന് കഞ്ഞിപ്പുര ശിഹാബ് തങ്ങൾ സ്നേഹാലയത്തിൽ യാത്രയയപ്പ് നൽകി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ സ്നേഹാലയം ചെയർമാൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു. കെ.കെ. ലത്തീഫ്, മൂർക്കത്ത് മുസ്തഫ, കെ.കെ. ഹാരിസ്, അൻഫർ മാസ്റ്റർ, ടി.കെ. ബഷീർ ഹാജി, സുലൈമാൻ തെക്കേക്കര, എ.പി. മുഹമ്മദ്, മജീദ്, ഷാഹുൽ വാലാസി, അബൂതാഹിർ വട്ടപ്പാറ എന്നിവർ സംസാരിച്ചു. കൺവീനർ യാഹു കോലിശേരി സ്വാഗതം പറഞ്ഞു. MP VNCY 6 ET Mohd Basheer MP.jpg കാൽനടയായി ഹജ്ജിന്​ യാത്രതിരിക്കുന്ന ശിഹാബ് ചോറ്റൂരിനെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഷാൾ അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.