വളാഞ്ചേരി: 100 ക്ലാസ് ലൈബ്രറികൾക്ക് രണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൈമാറി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖല കമ്മിറ്റി. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെത്തുന്ന കൂട്ടുകാർക്ക് സമ്മാനമായാണ് പുസ്തകങ്ങൾ കൈമാറിയത്. മാറാക്കര, കുറ്റിപ്പുറം, ഇരിമ്പിളിയം പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കാണ് പ്രധാനമായും ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്‍റെ ഭാഗമായി പുസ്തകങ്ങൾ കൈമാറിയത്. ഓരോ ക്ലാസിനും 2000 രൂപക്കുള്ള ബാലസാഹിത്യ കൃതികളാണ് സമ്മാനിച്ചത്. പരിഷത്തിന് പുറമെ നാഷണൽ ബുക്ക് ട്രസ്റ്റിന്‍റെ പുസ്തകങ്ങളും ഇവയിൽ ഉൾപ്പെടുന്നു. ഓരോ വിദ്യാലയത്തിലെയും പൂർവാധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പ്രവേശനോത്സവ ദിവസം വിദ്യാലയങ്ങളിൽ നടന്ന ചടങ്ങിൽ പുസ്തകപ്പെട്ടികൾ കൈമാറി. സംസ്ഥാന സെക്രട്ടറി പി. രമേഷ് കുമാർ, ജില്ല സെക്രട്ടറി കെ. അംബുജം, ബാലവേദി കൺവീനർ വി. രാജലക്ഷ്മി, മേഖല പ്രസിഡൻറ് കെ.എസ്. സുധീഷ് കുമാർ, സെക്രട്ടറി പി. വിജയകൃഷ്ണൻ, എം. ബാലകൃഷ്ണൻ, എ. ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചു. MP VNCY 5 Rajalakshmi.jpg ക്ലാസ് ലൈബ്രറി വിതരണോദ്‌ഘാടനം സംസ്ഥാന ബാലവേദി കൺവീനർ വി. രാജലക്ഷ്മി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.