എൻ.എസ്.എസ് 'തെളിമ' പഠനപദ്ധതി: പഠനസഹായി പ്രകാശനം ചെയ്‌തു

വലിയകുന്ന്: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന 'തെളിമ' പഠനപദ്ധതിയുടെ പഠനസഹായി ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് തലത്തിൽ പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ പ്രകാശനം ചെയ്‌തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, എൻ.എസ്.എസ് യൂനിറ്റ് ലീഡർ എം. കാർത്തിക്, വളന്റിയർമാരായ ശ്രീലക്ഷ്മി, ആദിത്യൻ കെ. മുരളി, ഫഹദ് റഹ്​മാൻ, വി.ടി. ഷാഹിന, എ. അഖില, എം. അനന്ദു, വൈശാഖ്, കെ.കെ. ഉമാമത്, പി.പി. സൂരജ്, ഇ. ദിൽന, പി.പി. നിദിൻ, സി. ഷബാന ജബിൻ എന്നിവർ പങ്കെടുത്തു. MP VNCY 3 G S Sreelekha.jpg എൻ.എസ്.എസ് 'തെളിമ' പഠനപദ്ധതിയുടെ പഠനസഹായി ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൽ പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.