മാറാക്കര ഗ്രാമപഞ്ചായത്ത്‌ ബഡ്സ് സ്‌കൂളിന് എട്ട് സെൻറ് കൈമാറി

മാറാക്കര ഗ്രാമപഞ്ചായത്ത്‌ ബഡ്സ് സ്‌കൂളിന് എട്ട് സൻെറ് കൈമാറി സ്ഥലം വാങ്ങുന്നതിന് സാമ്പത്തികസഹായം നൽകിയത് കരേക്കാട് സ്വദേശി പരേതനായ വെട്ടിക്കാടൻ മാനു ഹാജിയുടെ കുടുംബമാണ്​ കാടാമ്പുഴ: മാറാക്കര ഗ്രാമപഞ്ചായത്ത്‌ ബഡ്സ് സ്‌കൂളിന് വേണ്ടി വെട്ടിക്കാടൻ മാനു ഹാജിയുടെ കുടുംബം നൽകിയ എട്ട് സൻെറ് സ്ഥലം രജിസ്ട്രേഷൻ നടപടിക്ക് ശേഷം ആധാരം പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷികപദ്ധതിയിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ബഡ്സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന് സ്വന്തമായി സ്ഥലവും കെട്ടിടവും നിർമിക്കുക എന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പഞ്ചായത്ത്‌ നിർമിക്കുന്ന ബഡ്സ് ആൻഡ് റിഹാബിലിറ്റേഷൻ സൻെററിന് വേണ്ടി സ്ഥലം വാങ്ങുന്നതിന് വേണ്ടിയുള്ള സാമ്പത്തികസഹായം നൽകിയത് കരേക്കാട് സ്വദേശി പരേതനായ വെട്ടിക്കാടൻ മാനു ഹാജിയുടെ കുടുംബമായിരുന്നു. വഴിയടക്കം ഒമ്പതര സൻെറ് സ്ഥലമാണ് പഞ്ചായത്ത്‌ ഏറ്റെടുക്കുന്നത്. മേൽമുറി ഗവ. എൽ.പി സ്കൂൾ പി.ടി.എ, വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂനിറ്റ്, പ്രതീക്ഷ ഭവൻ സപ്പോർട്ടിങ് കമ്മിറ്റി, വിവിധ സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെയാണ് വഴിക്കുള്ള ഒന്നര സൻെറ് സ്ഥലം വാങ്ങുന്നത്. കെട്ടിടം നിർമിക്കാനുള്ള എട്ട് സൻെറ് സ്ഥലത്തിന്‍റെ ആധാരം വെട്ടിക്കാടൻ മാനു ഹാജിയുടെ ഭാര്യ ഫാത്തിമ ശരീഫയും മകൻ ഫൈസലും ചേർന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ടി.പി. സജ്‌നക്ക് കൈമാറി. വൈസ് പ്രസിഡൻറ് ഉമറലി കരേക്കാട്, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ഒ.പി. കുഞ്ഞിമുഹമ്മദ്, മുൻ പ്രസിഡൻറുമാരായ വി. മധുസൂദനൻ, എ.പി. മൊയ്‌ദീൻ കുട്ടി, വാർഡ് അംഗം മുബഷിറ അമീർ, പി. രമേഷ് കുമാർ, ലക്ഷ്മി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.