വളാഞ്ചേരി നഗരസഭ വികസന സെമിനാർ

വളാഞ്ചേരി: നഗരസഭ അർബൻ പി.എച്ച്.സി പുതിയ കെട്ടിട നിർമാണം, മീമ്പാറ-വൈക്കത്തൂർ റോഡ് നവീകരണം, നാഷണൽ ഹൈവേ ഐറിഷ് നടപ്പാത, മുഴുവൻ വീടുകളിലേക്കും ഗാർഹിക കമ്പോസ്റ്റ് യൂനിറ്റുകൾ വിതരണം ചെയ്യൽ, ഡയാലിസിസ് രോഗികൾക്ക്​ ധനസഹായം, നഗരസഭയിൽ കമ്യൂണിറ്റി പാർക്ക്, ജി.ഐ.എസ് മാപ്പിങ്​ തുടങ്ങിയവ ഉൾപ്പെടെ 292 കരട് പദ്ധതികൾക്ക്​ അംഗീകാരം നൽകി നഗരസഭ 2022-23 വാർഷിക പദ്ധതി രൂപവത്കരണത്തിന്‍റെ ഭാഗമായ വികസന സെമിനാർ. പാറക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സി.എച്ച്. അബു യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ ദീപ്തി ശൈലേഷ്, ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, മുജീബ് വാലാസി, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.കെ. അബ്ദുനാസർ, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കൗൺസിലർ ഇ.പി. അച്യുതൻ, ടി.പി. അബ്ദുൽ ഗഫൂർ, വെസ്റ്റേൺ പ്രഭാകരൻ, ശുചിത്വമിഷൻ ജില്ല പ്രോഗ്രാം ഓഫിസർ ജോതിഷ്, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് സ്വാഗതവും വികസന സ്ഥിര സമിതി അധ്യക്ഷൻ സി.എം. റിയാസ് നന്ദിയും പറഞ്ഞു. MP VNCY 1 CH Abu Yusaf Gurukal.jpg ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സി.എച്ച്. അബു യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.