കരിപ്പൂരിൽ ഒരുകിലോ സ്വർണമിശ്രിതം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണമിശ്രിതം എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ പിടികൂടി. കോഴിക്കോട്​ ഇരിങ്ങണ്ണൂർ മുണ്ടയോടൻപൊയിൽ ഇല്യാസിൽനിന്നാണ് (36) ​1024 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്​. ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇയാൾ ബഹ്​റൈനിൽനിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.