പ്രദർശനത്തിനുണ്ടാവുക 90 പ്രോജക്ടുകൾ പെരിന്തൽമണ്ണ: ഗവ. പോളിടെക്നിക് വിദ്യാർഥികളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തലും പ്രദർശനവും വെള്ളിയാഴ്ച രാവിലെ മുതൽ അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കാമ്പസിൽ നടക്കും. വിവിധ പോളിടെക്നിക്കുകളിൽനിന്ന് വൈവിധ്യമാർന്ന പ്രോജക്ടുകളുമായി വിദ്യാർഥികളെത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് 'ഹോപ്പ്' എന്ന പേരിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 90 പ്രോജക്ടുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യുതി, യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയുടെ സഹായത്തോടെ വിദ്യാർഥികൾ രൂപപ്പെടുത്തിയ പദ്ധതികൾ പരിചയപ്പെടുത്തും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ ട്രേഡുകളിലായാണ് പ്രോജക്ടുകൾ അവതരിപ്പിക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പരിചയപ്പെടാനും സന്ദർശിക്കാനുമുള്ള അവസരമുണ്ട്. വൈദ്യുതിയുടെ സഹായത്തോടെ വിപുലപ്പെടുത്തിയ സാങ്കേതിക സൗകര്യങ്ങളുമുണ്ടാവും. സംസ്ഥാനത്ത് 42 പോളിടെക്നിക്കുകളുള്ളതിൽ മിക്ക കേന്ദ്രങ്ങളിൽനിന്നും പങ്കാളിത്തമുണ്ടാവും. മികച്ച സ്റ്റാർട്ടപ്പിന് 10,000 രൂപയുടെ കാഷ് അവാർഡുണ്ട്. തുടർന്നുള്ള അഞ്ച് പ്രോജക്ടുകൾക്ക് 5000 രൂപയും 3000 രൂപയും നൽകും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക് മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനമുണ്ട്. വെള്ളിയാഴ്ച രാവിലെ 10ന് തുടങ്ങി വൈകീട്ട് മൂന്നു വരെ പ്രദർശനമുണ്ടാവും. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക്കിന്‍റെ 60ാം വാർഷികവുമായി ബന്ധപ്പെട്ടാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.