വളാഞ്ചേരി: കാൽനടയായി ഹജ്ജ് കർമം നിർവഹിക്കുകയെന്ന ആഗ്രഹം പൂർത്തിയാക്കാൻ ശിഹാബുദ്ദീൻ യാത്ര ആരംഭിച്ചു. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി-സൈനബ ദമ്പതികളുടെ മകനായ ശിഹാബുദ്ദീൻ (30) മക്ക ലക്ഷ്യമാക്കിയാണ് യാത്ര തുടങ്ങിയത്. അടുത്ത വർഷം ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് സൗദിയിലെത്തുകയാണ് ലക്ഷ്യം. വ്യാഴാഴ്ച പുലർച്ചെയാണ് യാത്ര ആരംഭിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും യാത്രയാക്കി. കഞ്ഞിപ്പുരയിൽ നിന്ന് തുടങ്ങി പുത്തനത്താണി, വൈലത്തൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി, കോഴിക്കോട്, മാഹി, കണ്ണൂർ, കാസർകോട് വഴിയാണ് കേരളത്തിലൂടെ യാത്ര ചെയ്യുക. ഏകദേശം 8600 കിലോമീറ്റർ ദൂരം പിന്നിടേണ്ട യാത്രയിൽ ദിവസവും ശരാശരി 25 കിലോമീറ്റർ യാത്ര ചെയ്യും. മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാകും വിശ്രമം. പാക്കിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴിയാണ് സൗദിയിലെത്തുക. എട്ട് മാസംകൊണ്ട് സൗദിയിൽ എത്താനാണ് ഉദ്ദേശിക്കുന്നത്. പ്രവാസിയായിരുന്ന ശിഹാബ് കഴിഞ്ഞ ആറ് വർഷമായി നാട്ടിൽ തന്നെയാണ്. കഞ്ഞിപ്പുരയിൽ ബിസിനസ് നടത്തുകയാണ്. ഭാര്യ: ശബ്ന. മകൾ: മുഹ്മിന സൈനബ്. mpg shihab hajj കാൽനടയായി ഹജ്ജ് കർമം നിർവഹിക്കാൻ ആതവനാട് ചോറ്റൂരിൽ നിന്ന് ശിഹബുദ്ദീൻ യാത്ര പുറപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.