പൊന്നാനി: 'ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം' പ്രമേയത്തിൽ മതസാഹോദര്യ കേരളത്തിനായി പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുവജാഗ്രത റാലി സംഘടിപ്പിച്ചു. വെളിയങ്കോട് സെന്ററിൽ നിന്നാരംഭിച്ച റാലി പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അഹ്‌മദ് ബാഫഖി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം പാലപ്പെട്ടി സെന്ററിൽ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷെബീർ ബിയ്യം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ ഗുലാം ഹസ്സൻ ആലംഗിർ, കെ.സി. ശിഹാബ്, പി.പി. യൂസഫലി, അഡ്വ. കെ.എ. ബക്കർ, അഡ്വ. വി.ഐ.എം. അഷറഫ് എന്നിവർ നേതൃത്വം നൽകി. Photo MP PNN 3 പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് യുവജാഗ്രത റാലിയുടെ ഫ്ലാഗ് ഓഫ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അഹ്‌മദ് ബാഫഖി തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.