അക്ഷരമുറ്റം തുറന്നു; വർണാഭമായി പ്രവേശനോത്സവം

അക്ഷരമുറ്റം തുറന്നു; വർണാഭമായി പ്രവേശനോത്സവം മഞ്ചേരി: അറിവിന്‍റെ ആദ്യക്ഷരം കുറിക്കാൻ കുരുന്നുകൾ വിദ്യാലയങ്ങളിലെത്തി. രണ്ടു വർഷത്തെ കോവിഡ് വ്യാപനത്തിനു ശേഷമാണ് വിദ്യാലയങ്ങളിൽ പ്രവേശനോത്സവങ്ങൾ നടന്നത്. രക്ഷിതാക്കളും അധ്യാപകരും പി.ടി.എയുമെല്ലാം ചേർന്ന് പ്രവേശനോത്സവം വർണാഭമാക്കി. മഞ്ചേരി സബ് ജില്ലതല പ്രവേശനോത്സവത്തിന് പുല്ലൂർ ജി.യു.പി സ്കൂളാണ് വേദിയായത്. ശിങ്കാരിമേളത്തിന്‍റെ അകമ്പടിയോടെ വിദ്യാർഥികളെ അക്ഷരമുറ്റത്തേക്ക് ആനയിച്ചു. പ്രവേശനോത്സവം യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ മുഖ്യാതിഥിയായി. കൗൺസിലർമാരായ മേച്ചേരി ഹുസൈൻ ഹാജി, എൻ.കെ. ഖൈറുന്നീസ, ചിറക്കൽ രാജൻ, എ.ഇ.ഒ എസ്. സുനിത, ബി.പി.സി എം.പി. സുധീർ ബാബു, പ്രധാനാധ്യാപകൻ കെ.കെ. പുരുഷോത്തമൻ, പി.ടി.എ പ്രസിഡൻറ് സൈനുൽ ആബിദീൻ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. me pullur : പുല്ലൂർ ജി.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽനിന്ന് മഞ്ചേരി: കുട്ടശ്ശേരി എ.എം.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെംബർ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഹസൻ ദാരിമി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോൺ വർഗീസ്, മാനേജർ അബ്ദുസ്സലാം ചെറുകാട്, അർഷദ് പാണ്ടിക്കാട്, അബ്ദുൽ ജലീൽ ചെറുകാട്, റഫീഖ് മാനു വലിയപൊയിൽ, ഉണ്ണി, സുമയ്യത്ത് ആമയൂർ, വി.എസ്. ആതിര, ശഹന ആനക്കയം എന്നിവർ സംസാരിച്ചു. തൃക്കലങ്ങോട്: മാനവേദൻ യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വർണാഭമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജയപ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. പി.ടി.എ കമ്മിറ്റി അംഗം അശ്വതി പ്രമോദ്, എം.ടി.എ പ്രസിഡൻറ് പി. നസീറ, പ്രധാനാധ്യാപകൻ, ജ്യോതി ജി. നായർ, അധ്യാപകൻ പി.സി. ഷെരീഫ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മഞ്ചേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ.ടി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ. പ്രേമ രാജീവ്, പ്രിൻസിപ്പൽ ശോഭ ആന്റോ, എസ്.എം.സി ചെയർമാൻ വി.എം. ഫിറോസുദ്ദീൻ, കെ.എം. ആമിന ബീഗം, നാസർ വല്ലാഞ്ചിറ, സി.ടി. മുഹമ്മദ് ബഷീർ, കെ. കൃഷ്ണകുമാർ, സലാം മഞ്ചേരി, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രമുഖ നാടൻപാട്ട് ഗായകൻ പ്രശാന്ത് മങ്ങാടിന്‍റെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് ഗാനമേള ശ്രദ്ധേയമായി. കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.