തിരൂർ: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം പുറത്തൂര്‍ ഗവ. യു.പി സ്കൂളില്‍ പ്രസിഡന്‍റ് അഡ്വ. യു. സൈനുദ്ദീന്‍ നിര്‍വഹിച്ചു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ഒ. ശ്രീനിവാസനന്‍ അധ്യക്ഷത വഹിച്ചു. തിരൂർ എ.ഇ.ഒ സുനിജ മുഖ്യാതിഥിയായി. പാഠപുസ്തക വിതരണം വൈസ് പ്രസിഡന്‍റ് പി. പ്രീതയും യൂനിഫോം വിതരണം പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുഹറ ആസിഫും പഠനോപകരണ വിതരണം വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ഉമ്മറും നിര്‍വഹിച്ചു. തിരൂർ: മുനിസിപ്പൽ തല പ്രവേശനോത്സവം ജി.എം.യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ്, ബി.ആർ.സി പ്രതിനിധി പവിത്രൻ, പ്രധാനാധ്യാപകൻ വി. ലതീഷ്, മഞ്ജു ലക്ഷ്മി, സിബി ജോർജ് എന്നിവർ സംസാരിച്ചു. പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ ഭഗമായി സെൽഫി കോർണർ, ക്വിസ് മത്സരം, ഫൺ ആക്ടിവിറ്റി, ലൈവ് മ്യൂസിക് എന്നിവ സംഘടിപ്പിച്ചു. ചെയർമാൻ ഇബ്രാഹിം കോട്ടയിൽ, സെക്രട്ടറി അഡ്വ. സഹീർ കോട്ട്, പി.ടി.എ പ്രസിഡന്‍റ് എം. അമീർ, പ്രിൻസിപ്പൽ നജീബ് പി. പരീദ്, അഡ്മിൻ സാബിഖ് വെട്ടം, ജോയന്‍റ് സെക്രട്ടറി ഡോ. മുജീബ് എന്നിവർ നേതൃത്വം നൽകി. പറവണ്ണ: ജനത ബസാർ ശാന്തിനഗറിലെ സ്വലാഹ് എൽ.പി സ്കൂളിൽ പി.ടി.എ പ്രസിഡന്‍റ് പി. ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ സി.എം.സി. കാദർ, കെ. ഷംല, മിഥുന, ഫെമീല, സുഫൈറ, സബിത എന്നിവർ സംബന്ധിച്ചു. ചമ്രവട്ടം: തൃപ്രങ്ങോട് പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവവും വിദ്യാർഥികൾ തയാറാക്കിയ വിവിധ പതിപ്പുകളുടെ പ്രകാശനവും ചമ്രവട്ടം ഗവ. യു.പി സ്കൂളിൽ പ്രസിഡന്‍റ് വി. ശാലിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.പി. അബ്ദുൽ ഫുക്കാർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്‍റ് കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. തിരൂർ: അധ്യാപകർ ഒരുക്കിയ അക്ഷരമുറ്റവും വിദ്യാർഥികൾ ഒരുക്കിയ സംഗീതശിൽപ അവതരണവും കൊണ്ട് പറവണ്ണ സലഫി സ്കൂളിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്കുള്ള സ്നേഹ സമ്മാന വിതരണ ഉദ്ഘാടനം മാനേജർ മജീദ് നിർവഹിച്ചു. ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ പ്രവേശനോത്സവം തിരൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.കെ. അബ്ദുൽ ജബ്ബാർ, പി.ടി.എ വൈസ് പ്രസിഡന്‍റ് നൗഷാദ്, മോനുട്ടി പൊയിലിശ്ശേരി, ഷബീർ നെല്ലിയാളി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.