പ്രവേശന ഗാനം പുറത്തിറക്കി

കൽപകഞ്ചേരി: ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി പൂർവ വിദ്യാർഥി സംഗീത കൂട്ടായ്മ 'യുവജനോത്സവം' സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറക്കി. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീബ അസീസ്, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ, അടിയാട്ടിൽ ബഷീർ, അബ്ദുൽ ഖാദർ കുന്നത്ത്​, സിദ്ദീഖ് പൊന്മുണ്ടം, ഷംസീർ പടിക്കൽ, ബീരാവുണ്ണി, ഷെരീഫ് കള്ളിയത്ത്, ടി. സുബൈർ എന്നിവർ സംബന്ധിച്ചു. ബാപ്പുട്ടി നാലകത്ത് വെള്ളമ്പ്രത്തിന്റെ രചനയിൽ മുജീബ് തൃത്താലയാണ് ഗാനം ആലപിച്ചത്. പടം 'യുവജനോത്സവം' പുറത്തിറക്കിയ പ്രവേശനോത്സവ ഗാനം കുറുക്കോളി മൊയ്‌തീൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.